ഭൂമിക്കു പനി കൂടിക്കൊണ്ടേയിരിക്കുന്നു. സൂര്യന്റെ അഗ്നിവർഷത്തിൽ സർവം കത്തിച്ചാബലാവുന്ന കാലമാണു നമ്മെ കത്തിരിക്കുന്നത്. ദിനംപ്രതി അന്തരീക്ഷത്തിലെത്തിച്ചേരുന്ന Co2 മീതേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലുറോ കാർബണുകൾ, നീരാവി തുടങ്ങിയ ഹരിതഗ്രുഹ വാതങ്ങലുടെ തോതു കൂടിക്കൊണ്ടേയിരിക്കുന്നു. ഇവ ഒരു പുതപ്പുപൊലെ പ്രവർതിച്ച് സൂര്യപ്രകാശത്തിലുള്ള ഇൻഫ്രാറെഡ് കിരണങ്ങളെ പുരത്തേക്കുവിടാതെ തടഞ്ഞുനിർത്തും ഹരിതഗ്രഹ പ്രഭാവം (Green house effect) എന്ന പ്രതിഭാസം ഭൂമിയുടെ താപനില ഉയർതും അങ്ങനെ ചൂടാകൂടുന്നതാണ് ആഗോള താപനം (Globel warming)
കൽക്കരി, പെട്രോളിയം, പ്രക്രിതിവാതകം തുടങ്ങിയ ഫോസിൽ ഇബ്ബന്ധനങ്ങളുടെ ജ്വലനവും വിവേചനരഹിതമായ വ്യവസായ പ്രവർത്തനങ്ങളും കാരണം അന്തരീക്ഷത്തിലെത്തിച്ചേരുന്ന Green house വാതകങ്ങളുടെ അളവു വർധിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ രക്ഷാകവചമായ ഒസോൺ പാളിയുടെ നാശവും വനനാശവുമൊക്കെ ആഗോളതാപനത്തിനു ആക്കം കൂട്ടുന്നു.
മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളിൽ മഞ്ഞില്ലാതാവുന്ന കാലം അകലെയല്ല. ആർട്ടിക്കയിലെ ഐസ് ഓരോ 10 വർഷത്തിലും 8 ശ്തമാനം വീതമാണു കുറയുന്നത്. ഇങ്ങനെ പോയാൽ 2060 ആകുംബോഴേക്കും ആർട്ടിക്കയിൽ മഞ്ഞില്ലതാവും. അന്റാർട്ടിക്കിലാണെങ്കിൽ കഴിഞ്ഞ 50 വർഷത്തിനിടെ ഉരുകിത്തീർന്നത് 13,000 സ്ക്വയർ കിലോമീറ്റർ സമുദ്ര ഐസാണ്. ആർട്ടിക് ധ്രുവത്തിൽ ഏകദേശം 125 വൻ തടാകങ്ങളും അപ്രത്യക്ഷമായി.
ഈയിടെ പുറത്തുവന്ന യുഎൻ പരിസ്തിതി റിപ്പോർട്ട് അനുസരിച്ച് 2035ന് അകം ഹിമാലയത്തിലെ മഞ്ഞ് മുഴുവൻ ഉരുകിത്തീരും. ആഫ്രിക്കയിൽ കിളിന്ചാരോ(kilicharo) പർവതത്തിന്റെ മഞ്ഞുമേലാപ്പ് ഉരുകിനീങ്ങിത്തുടങ്ങി. 20 വർഷത്തിനുള്ളിൽ ഇത് പൂർണമായും ഉരുകിത്തീരും. എവറസ്റ്റിലെ മഞ്ഞും അതിവേഗം ഉരുകുന്നുവെന്നു ചൈനീസ് ശസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. 2002ൽ ചൈനീസ് ശാസ്ത്ര പര്യവെഷണ സംഘം 5600 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ ഒരു മഞ്ഞു ശികരം 2005ൽ അപ്രത്യക്ഷമായി. ടിബറ്റൻ പീoഭുമിയിലെ ഹിമാനികളും ആല്പൈൻ ഹിമാനികളുമൊക്കെ അതിവേഗമാണു ചുരുങ്ങിക്കൊണ്ടിരിക്കുന്നത്.
ഭുമിയുടെ പ്രക്രുതിദത്ത താപനിയന്ത്രണ സംവിധാനമായ മഞ്ഞുപാളികൾ ഉരുകിത്തീർന്നാൽ ആഗോള കാലവസ്ത തന്നെ തകിടം മറിയും. സമുദ്രജലവിതാനമുയരുകയും പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്യും ICPC റിപ്പോർട്ട് അനുസരിച്ച് 2100 ആഗോള സമുദ്ര വിതാനം 77cm വരെ ഉയരാം. സമുദ്രജലത്തിൽ ലയിച്ചു ചേരുന്ന co2 അളവു കൂടിയതോടെ സമുദ്രജലം അമ്ലമായിത്തുടങ്ങിരിക്കുന്നു. കടലിന്റ്റ്റെ ഉദ്യാനമായ പവിഴപ്പുറ്റുകളുടെയും മത്സ്യസബത്ത് അടക്കമുള്ള ജൈവസംഭത്തിന്റെയും നാശമാവും ഫലം.
അതിനു മുബ് ഒന്നു ചിന്തിക്കു…..നമ്മുടെ ഭൂമിയെപറ്റി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ